പാക് വനിതയെ ഇന്ത്യ പാക്കിസ്ഥാനു കൈമാറി

0
83

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തികടന്ന് ഇന്ത്യയിൽ എത്തിയ പാക് വനിതയെ ബിഎസ്എഫ് പാക്കിസ്ഥാനു കൈമാറി. വെള്ളിയാഴ്ച പഞ്ചാബിലെ അമൃത്സർ സെക്ടറിൽ നിന്നുമാണ് പാക് വനിതയെ സൈന്യം പിടികൂടിയത്. നിമോ(55) എന്ന പാക് വനിതയെ ആണ് ബിഎസ്എഫ് പിടികൂടിയത്.

ഈ വർഷം അതിർത്തി കടന്നെത്തിയ ഒൻപതു പേരെയാണ് ഇന്ത്യ പാക്കിസ്ഥാനു കൈമാറിയത്. പാക്കിസ്ഥാനുമായി പഞ്ചാബിൽ ഇന്ത്യ 553 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്.