പ്രിയങ്കാ ചോപ്രക്ക് നൂറുകോടിയുടെ ബംഗ്ലാവ്

0
166

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്കാ ചോപ്ര നൂറുകോടി മുടക്കി മുംബൈയിൽ ബംഗ്ലാവ് പണിതു. എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ ബംഗ്ലാവിൽ പക്ഷെ, താമസിക്കാൻ താരത്തിന് സമയമില്ല. ന്യൂയോർക്കിലാണ് താരമിപ്പോൾ. അവിടെ അപ്പാർട്ട്മെന്റ് വാങ്ങി. ഹോട്ടലുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെതിനെ തുടർന്നാണിത്. ബേ വാച്ച് പരാജയമായിരുന്നെങ്കിലും പ്രിയങ്കയുടെ സ്റ്റാർഡത്തിന് കോട്ടം തട്ടിയിട്ടില്ല. നയൻതാര ബഹുനില കെട്ടിടങ്ങളോടു കൂടിയ ബംഗ്ലാവ് ചെന്നൈയിൽ പണിതത്. ഇതിന് ഏകദേശം 60 കോടിയിലധികം രൂപ ചെലവ് വരും. ഇന്റീരിയർ ഡിസൈനിംഗിനാണ് താരം കൂടുതൽ പണം ചെലവഴിച്ചത്. ഗസ്റ്റിനും ജോലിക്കാർക്കും താമസിക്കാൻ പ്രത്യേക രീതിയിലാണ് വസതി ഒരുക്കിയിരിക്കുന്നത്.

ചിരഞ്ജീവിയുടെ മകൻ രാംചരൺതേജ ഹൈദരാബാദിൽ 80 കോടിയുടെ ബംഗ്ലാവ് പണിതത്. ജിംനേഷ്യം, സ്വിംമ്മിംഗ് പൂൾ, ടെന്നീസ് കോർട്ട്, ഹോം തിയേറ്റർ എന്നീ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഭാര്യ ഉപാസനയോടൊപ്പം താരം ഇവിടെ താമസിച്ച് തുടങ്ങി. മുമ്പ് ചിരഞ്ജീവിക്ക് ഒപ്പമായിരുന്നു താമസം. അനുഷ്‌കയ്ക്ക് ബാംഗ്ലൂരിൽ കോടികൾ വിലമതിക്കുന്ന ആഢംബര ഫ്ളാറ്റുണ്ട്. കുടുംബ വീടിന് അടുത്താണ് താരം ഇത് വാങ്ങിയത്. ബിസിനസ് ഫാമിലിയാണെങ്കിലും താരം തന്റെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഫ്ളാറ്റ് വാങ്ങിയത്. അതേസമയം ചെന്നൈയിൽ ഫ്ളാറ്റോ വില്ലകളോ ഇല്ല. ഷൂട്ടിംഗിന് എത്തുമ്പോൾ നിർമാതാവിന്റെ ചെലവിൽ ഹോട്ടലിലാണ് തങ്ങുന്നത്.