പ്ലസ് വണ്‍ ആദ്യഘട്ട പ്രവേശത്തിനു ശേഷം ഒഴിഞ്ഞു കിടക്കുന്നത് അനേകം സീറ്റുകള്‍. മാനേജ്മെന്റ്, അണ് എയ്ഡഡ് സീറ്റുകളാണ് അലോട്ട്മെന്റിനു ശേഷവും ഒഴിഞ്ഞു കിടക്കുന്നത്.
അണ് എയ്ഡഡ് സീറ്റുകളില്‍ 14.5 ശതമാനത്തില്‍ മാത്രമാണ് ഇതുവരെ പ്രവേശനം നടന്നത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ 29 ശതമാനവും. ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റുകളില്‍ 86.5 ശതമാനം കുട്ടികളാണ് ഇതുവരെ പ്രവേശനം നേടിയത്.
സംസ്ഥാനത്ത് ആകെയുള്ള അണ് എയ്ഡഡ് സീറ്റുകള്‍ 55,604 ലാണ്. ഇതില്‍ 8,097 എണ്ണത്തില്‍ മാത്രമാണ് കുട്ടികള്‍ ചേര്‍ന്നിട്ടുള്ളത്. 47,507 സീറ്റുകള്‍ മിച്ചം കിടക്കുന്നു.
എല്ലാ വിഭാഗങ്ങളിലുമായി 2,84,507 കുട്ടികളാണ് ശനിയാഴ്ച വൈകുന്നേരം വരെ സ്കൂളുകളില്‍ ചേര്‍ന്നിരിക്കുന്നത്. 1,28,863 സീറ്റുകള്‍ ഒഴിവുണ്ട്. കമ്യൂണിറ്റി മെറിറ്റിലെ പ്രവേശനനില 61 ശതമാനമാണ്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 46,158 മാനേജ്മെന്റ് സീറ്റുകളാണുള്ളത്. 13,374 സീറ്റില്‍ മാത്രമാണ് ഇതുവരെ പ്രവേശനമായത്. മാനേജ്മെന്റ് ക്വാട്ടയിലും ഏറ്റവും അധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കന്നത് മലപ്പുറത്താണ്. 4,106 സീറ്റുകളാണ് ഇത്തരത്തിലുള്ളത്.