ഭാരം കൂട്ടാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും മുരിങ്ങയ്ക്ക

0
311

മുരിങ്ങാക്കായും മുരിങ്ങയിലയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മായം കലരാത്ത തനി നാടന്‍ ഭക്ഷണങ്ങളുടെ കൂടെക്കൂട്ടാവുന്നവ. മുരിങ്ങയുടെ ഇലയ്ക്കും കായക്കും മാത്രമല്ല, മുരിങ്ങാക്കുരുവിനും വരെ പ്രത്യേകതകള്‍ ഏറെയാണ്, ആരോഗ്യവിഷയത്തില്‍. മുരിങ്ങക്കായുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചറിയൂ, കാരണം ചിലരെങ്കിലും മുരിങ്ങാക്കുരു കഴിയ്ക്കുന്നതൊഴിവാക്കുന്നവരുണ്ടാകും. എന്നാൽ ഇത് വായിക്കുന്നതിലൂടെ മുരിങ്ങക്കായോടുള്ള വെറുപ്പ് മാറ്റാനാകും.

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇത് മുനങ്ങ അഥവാ ഡ്രം സ്റ്റിക്സ് എന്ന് അറിയപ്പെടുന്നു. ഇതിനുള്ളിൽ ശരീരത്തിന് ആവശ്യമായ ധാരാളം വൈറ്റൽ ന്യൂട്രിയന്റ്സാണ് അടങ്ങിയിരിക്കുന്നത്.
ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ അത് ചായ ഇടാൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ മുരിങ്ങയുടെ ഗുണങ്ങൾ കൂടുതൽ ലഭിക്കുന്നതിനായി ഇന്ന് മുരിങ്ങാ സപ്ലിമെന്റ്സ് രൂപത്തിലും പൗഡർ രൂപത്തിലും ആളുകൾ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഔഷധ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ 2008, ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മൊറീംഗയ്ക്ക് (moringa oleifera) “പ്ലാന്റ് ഓഫ് ദി ഇയർ” ബഹുമതി നൽകി അംഗീകരിച്ചു.
മുരിങ്ങയിൽ പല ആന്റിഓക്സിഡന്റുകളും പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.ലോകത്തെ പല ഭാഗങ്ങളിലും പല രോഗങ്ങൾക്കും , പോഷകാഹാരക്കുറവിനുമായി മുരിങ്ങ ഫലപ്രദമാണെന്ന് മുൻപ് പല ഗവേഷണങ്ങളിലും തെളിഞ്ഞതാണ്.

മുരിങ്ങ പല വിധ രോഗാണുക്കൾക്കെതിരെയും ഉപയോഗിക്കാവുന്നതാണ്

ക്യാൻസർ, ഡയബറ്റിസ് , നീർവീക്കം, അനീമിയ, വാത സംബന്ധ രോഗങ്ങൾ, റുമാറ്റിസ്‌, ആസ്തമ, മറ്റ് അലർജികൾ, മലബന്ധം,ഡയേറിയ എപ്പിലിപ്സി, വയറിലെയും കുടലുകളിലെയും അൾസർ, തലവേദന,
ഹൃദയ രോഗങ്ങൾ, ബ്ലഡ് പ്രഷർ, കിഡ്‌നി സ്റ്റോൺ, തൈറോയിഡ് രോഗങ്ങൾ,ലൈംഗീക രോഗങ്ങൾ,

ബാക്ടീരിയ, ഫംഗസ്, വൈറൽ, പാരസിറ്റിക് അണുബാധ എന്നിവയ്ക്കും മുരിങ്ങ ഒരു ഉത്തമ ഔഷധമാണെന്ന് ഗവേഷകർ തന്നെ പറയുന്നു.

മുരിങ്ങയുടെ മറ്റുചില ഔഷധ ഗുണങ്ങൾ കൂടി

മുരിങ്ങക്ക വൈറ്റമിന്‍ സി കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.
ചര്‍മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം മുരിങ്ങാക്കുരു ഏറെ ആരോഗ്യകരമാണ്
ശരീരത്തിലെ ഓക്‌സിഡേറ്റീവ് കൊഴുപ്പു കുറയ്ക്കുന്നതു കൊണ്ടുതന്നെ
ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
മുരിക്കാക്കുരു പൗഡര്‍ മൂന്നാഴ്ച അടുപ്പിച്ചു കഴിയ്ക്കുന്നത് കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു തെളിഞ്ഞിട്ടുമുണ്ട്.
ഇതിലെ ഒലീയിക് ആസിഡ് കൊളസ്‌ട്രോള്‍ തോത് ഏറെ കുറയ്ക്കുന്നു
പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങാക്കുരു കഴിയ്ക്കുന്നത്.