മാഡം ആര് ? ഫെനിയെ ഇന്ന് ചോദ്യം ചെയ്യും

0
167


നടി ആക്രമിക്കപെട്ട കേസില്‍ മാഡം എന്ന വഴിത്തിരിവ് കൊണ്ടുവന്ന സരിതാ നായരുടെ അഭിഭാഷകന്‍       അഡ്വ. ഫെനി ബാലകൃഷ്ണനോട് ഞായറാഴ്ച പകൽ രണ്ടിന് ആലുവ പൊലീസ് ക്‌ളബ്ബിൽ എത്തണമെന്ന് പെരുമ്പാവൂർ സിഐ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഫെനിയും അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ഫെനി ഫോണിൽ മുന്നറിയിപ്പു നൽകിയതായി ദിലീപ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുകൂടാതെ കീഴടങ്ങാൻ തന്നെ സമീപിച്ച പൾസർ സുനിയുടെ സുഹൃത്തുക്കൾ ഒരു മാഡത്തോട് ചോദിച്ചിട്ട് അവസാന തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി ഫെനിയും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വ്യക്തതവരുത്താനാണ് ഫെനിയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

പൾസർ സുനി എഴുതിയ കത്തിൽ കട സംബന്ധിച്ച പരാമർശവും ഫെനിയുടെ വെളിപ്പെടുത്തലും ദിലീപിനെയും കാവ്യയെയും കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോയെന്നും പൊലീസ് സംശയിക്കുന്നു.