കൊച്ചി: നടൻ ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിംഗ് മാറ്റി. ഈ മാസം ഏഴിനു നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിയത്. ഇതിന്റെ കാരണമെന്തെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഉയർന്ന വിവാദങ്ങളാണ് കാരണമായതെന്നാണു സൂചന.
ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ റിലീസിങ്ങ് മാറ്റി വെച്ചു. വെള്ളിയാഴ്ചയായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിയ്യതി മാറ്റുകയായിരുന്നു. ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പുതുക്കിയ തിയ്യതി അറിയിച്ചിട്ടില്ല. സെന്‍സറിങ്ങ് പ്രശ്്നമെന്നാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്.
ഇതിന്റെ കാരണമെന്തെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഉയർന്ന വിവാദങ്ങളാണ് കാരണമായതെന്നാണു സൂചന.
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ റോളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ അരുണ്‍ ഗോപിയാണ്. അനാർക്കലി എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം സച്ചി രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. രണ്‍ജിപണിക്കർ, ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഹരീഷ് പേരാടി തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.