രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാർ ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ എം.എല്‍.എമാരുടെ പിന്തുണ തേടിയാണ് അവർ എത്തുന്നത്. വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയർ പോര്‍ട്ടി ൽ എത്തുന്ന മീരാകുമാർ വൈകുന്നേരം 7 മണിക്ക് മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് യു.ഡി.എഫ്.-എൽ.ഡി.എഫ്.- കേരള കോണ്ഗ്ര സ് (എം) എം.എൽ.എ.മാരെ സംയുക്തമായി കാണും. തുടര്‍ന്ന് മാസ്ക്കറ്റ് ഹോട്ടലിൽ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 9.30 ന് മുബൈയിലേക്ക് പോകും. എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് കേരളത്തില്‍ എത്തില്ല. ഒ.രാജഗോപാലിന്റെ മാത്രം വോട്ടെ കിട്ടൂ എന്നിരിക്കെ തമിഴ്നാട്ടില്‍ എത്തുമ്പോള്‍ ഫോണില്‍ ബന്ധപ്പെടുമെന്നാണ് നിലവില്‍ ഉള്ള വിവരം. നോമിനേറ്റഡ് അംഗങ്ങളായ സുരേഷ് ഗോപിക്കും റിച്ചാര്‍ഡ് ഹേക്കും വോട്ടില്ല.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.