ശബരിമല കൊടിമരത്തിൽ മെർക്കുറി ഒഴിച്ചത് ആചാരമല്ല

0
100

ശബരിമലയിലെ പുതിയ സ്വർണ്ണക്കൊടിമരത്തിൽ മെർക്കുറി ഒഴിച്ചത് ആചാരത്തിന്റെ ഭാഗമായിട്ടാണെന്ന പൊലീസിന്റെ ആദ്യ നിഗമനം പൊളിഞ്ഞു.സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി ആന്ധ്രയിൽ പോയ പൊലീസ് സംഘത്തിന്റെ കണ്ടെത്തലാണ് ആചാരക്കഥ ശരിയല്ലെന്ന് വ്യക്തമാക്കുന്നത്.കൊടിമരത്തിലൊ കൊടിമരത്തിന്റെ പഞ്ചവർഗ്ഗത്തയിലൊ മെർക്കുറി ഒഴിക്കുന്ന ആചാരം ആന്ധ്രയിൽ ഒരിടത്തും ഇല്ലെന്ന് അവിടെ അന്വേഷണം നടത്തിയ കേരളാ പൊലീസ് കണ്ടെത്തി.
എന്നാൽ പുതിയ വിഗ്രഹവും മറ്റും സ്ഥാപിക്കുമ്പോൾ കുഴികുഴിച്ച് അതിൽ മെർക്കുറി ഒഴിക്കുന്ന രീതി ഉണ്ടെന്ന് പൊലീസിന് അന്വേഷണത്തിൽ മനസ്സിലായി. ആന്ധ്രയിൽ ഇത്തരം ഒരു ചടങ്ങ് ഇല്ലെന്ന് അവിടുത്തെ പല പൂജാരിമാരും വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായവർ എല്ലാം വർഷങ്ങളായി ശബരിമലയിൽ എത്തുന്നവരാണെന്നാണ് പൊലീസിന്റെഭാഷ്യം. എന്നാൽ ഇത്രയുംകാലം ശബരിമലയിൽ കൊടിമരത്തിൽ നവധാന്യങ്ങൾക്കൊപ്പം മെർക്കുറി ഇടുന്നതിന് ഇവർ ശ്രമിച്ചിട്ടില്ല.