ശബ്ദ മലിനീകരണത്തിന് ഉദാഹരണം മുസ്ലിം പള്ളി; ഐ.സി.എസ്.സി പാഠപുസ്തകത്തിലെ ചിത്രങ്ങൾ വിവാദമാകുന്നു

0
121

മുസ്ലിം ദേവാലയത്തെ ശബ്ദ മലിനീകരണത്തിന്റെ ഉദാഹരണമായി ചിത്രീകരിച്ച് ഐ.സി.എസ്.സി ആറാം ക്ലാസ് പാഠപുസ്തകം. ചിത്രങ്ങൾ സോഷ്യയിൽ വിവാദത്തിനും വലിയ വിവാദത്തിനാണ് ഇപ്പോൾ കാരണമായിരിക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത പുറത്തുവിട്ടത് റിപ്പോർട്ട്. പ്രസാധകർ പാഠപുസ്തകം പിൻവലിക്കണമെന്നും ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും സമൂഹമാധ്യമത്തിൽ ആവശ്യം ഉയർന്ന് കഴിഞ്ഞു.

ശബ്ദ മലിനീകരണത്തിന്റെ കാരണങ്ങൾ എന്തൊക്കെ എന്ന ശാസ്ത്രപുസ്തകത്തിലെ പാഠഭാഗത്താണ് മുസ്ലിം പള്ളിയിൽ നിന്നും ശബ്ദം ഉയരുന്നത് സംബന്ധിച്ച ചിത്രങ്ങളുള്ളത്.ഡൽഹി ദാര്യഖഞ്ജിലുള്ള സെലിന പബ്ലിഷേഴ്സാണ് പുസ്തകത്തിന്റെ പ്രസാധകർ. കാർ, തീവണ്ടി,വിമാനം,പള്ളി എന്നിവ കാണിച്ച് ശബ്ദ മലിനീകരണത്തിന്റെ ഉദാഹരണങ്ങൾ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. തൊട്ടടുത്ത് ഒരു വ്യക്തി ചെവി പൊത്തി നിൽക്കുന്നതും കാണാം.

അതേസമയം, ഐസിഎസ്ഇ ബോർഡ് പാഠഭാഗത്തെ സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വരും എഡിഷനുകളിൽ നിന്നും ചിത്രം നീക്കം ചെയ്യുമെന്ന് പബ്ലിഷറായ ഹേമന്ത് ഗുപ്ത പ്രതികരിച്ചിട്ടുണ്ട്. നേരത്തെ നാലാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ പൂച്ചക്കുട്ടിയെ ഗവേഷണത്തിന്റെ ഭാഗമായി കൊല്ലുന്നതിനെ കുറിച്ചുണ്ടായ പരാമർശങ്ങൾ പിന്നീട് പ്രസാധകർ നീക്കം ചെയ്തിരുന്നു.