‘സുനിയ്ക്ക് കീഴടങ്ങാനുള്ള സഹായം മാത്രമാണ് താൻ ചെയ്തു കൊടുത്തത്’

0
61

 മാ

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ മൊഴി നൽകാനെത്തി. അന്വേഷണ സംഘത്തിനു മുന്നിലാണ് ഫെനി മൊഴി നൽകാനെത്തിയത്. പോലീസ് കാണിച്ച ചിത്രത്തിൽ നിന്ന് തന്നെ വന്നു കണ്ട പൾസർ സുനിയുടെ സുഹൃത്തുക്കളിൽ ഒരാളെ തിരിച്ചറിഞ്ഞതായും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സുനിയുടെ സുഹൃത്തുക്കൾ പറഞ്ഞ മാഡത്തെ കുറിച്ച് അന്വേഷണ സംഘം ചോദിച്ചതായും ഫെനി പറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഫെനി.

നടി ആക്രമിക്കപ്പെട്ടതിനു ശേഷം സുനിക്ക് കോടതിയിൽ കീഴടങ്ങുന്നതിന് നിയമ സഹായം തേടി സുനിയുടെ രണ്ട് സുഹൃത്തുക്കൾ തന്നെ വന്നു കണ്ടിരുന്നുവെന്നും ഇവർ ഒരു മാഡത്തെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നുവെന്നും ഫെനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫെനിയോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ടത്.