കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

0
174

തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉള്‍പ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തു റിമാന്‍ഡ് ചെയ്തു.

പ്രവര്‍ത്തകരെ പൊലീസ് അതിദാരുണമായി മര്‍ദ്ദിച്ചതിലും നേതാക്കളെ റിമാന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തും. പോലീസ് ലാത്തിച്ചാര്‍ജില്‍ വനിതയടക്കം പത്തിലേറെ കെഎസ്യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും പൊലീസിനു നേര്‍ക്കു കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ, സംസ്ഥാന നേതാക്കളായ അരുണ്‍, മാത്തുക്കുട്ടി എന്നിവരടക്കമുള്ളവര്‍ക്കാണു പരുക്ക്. പരുക്കേറ്റവരുമായി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത് ഏറെ നേരം സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി.