കേരളത്തിൽ മഴയുടെ അളവിൽ വൻ കുറവെന്ന് റിപ്പോർട്ട്

0
91

തിരുവനന്തപുരം: കാറ്റിന്റെ ഗതിമാറ്റം കാരണം കേരളത്തിൽ മഴയുടെ അളവിൽ വൻ കുറവെന്ന് റിപ്പോർട്ട്. കാറ്റിൽ ഉണ്ടായ ഗതിമാറ്റം മൂലം മഴമേഘങ്ങൾ പെയ്യാതെ വഴിമാറി പോകുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.സാധാരണ ജൂൺ-ജൂലായ് മാസങ്ങളിൽ അനുഭവപ്പെടുന്നതിനെക്കാൾ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ ജലാംശം കുറയുന്നതായും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇത്തവണയും സാധാരണ പോലെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നുണ്ടെങ്കിലും സാധ്യതയില്ലെന്നാണ് വിരമിച്ച കാലാവസ്ഥ ശാസ്ത്രജ്ഞരുടെ അഭിപ്രായം.

കാറ്റിന്റെ ഗതിമാറ്റമാണ് മഴക്കുറവിന് പ്രധാന കാരണമായി പറയുന്നത്.കഴിഞ്ഞമാസം ആദ്യം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നു മഴമേഘങ്ങൾ സജീവമായെങ്കിലും പെട്ടെന്നുണ്ടായ ശക്തമായ മർദ്ദത്തെതുടർന്നു മേഘങ്ങൾ ചിതറി, കാറ്റു ദിശതെറ്റി.സംസ്ഥാനത്ത് ഏറ്റവും കുടുതൽ മഴ ലഭിച്ചത് തെക്കൻ ജില്ലകളിലാണ്. പ്രാദേശിക മഴയാണ് കൂടുതൽ. വയനാട്ടിലും പാലക്കാടുമാണ് ഇത്തവണ ഏറ്റവും കുറവ് മഴ പെയ്തത്. മേഘങ്ങൾ ഉയർന്ന പ്രദേശങ്ങളിലെത്തുമ്പേ‍ാൾ കനത്ത മഴ പെയ്യേണ്ടതാണെങ്കിലും മറിച്ചാണ് അനുഭവപ്പെടുന്നത്.