കോലഞ്ചേരി പള്ളി: യാക്കോബായ സഭയുടെ ഹര്ജി സുപ്രീം കോടതി തള്ളി

0
103

കോലഞ്ചേരി പള്ളി തര്‍ക്കം
യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.മലങ്കര സഭയുടെ കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന പ്രകാരമാണ് ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് 1995ലെ വിധി മാത്രമേ നിലനില്‍ക്കുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറഞ്ഞത്.

1913ലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യം നേരത്തെ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.