തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ പെൺകുട്ടിയെ നുണ പരിശോധനക്ക് വിേധയമാക്കണമെന്ന പൊലീസിൻറെ ആവശ്യം ഇന്ന് കോടതി പരിഗണിക്കും. കേസിൽ പെൺകുട്ടി നിരന്തരം മൊഴിമാറ്റിയ സാഹചര്യത്തിലാണ് നുണപരിശോധന വേണമെന്ന് പൊലീസ് ആവശ്യെപ്പട്ടത്. തിരുവന്തപുരം പോക്സോ കോടതിയാണ് ഹരജി പരിഗണിക്കുക. കോടതിയിൽ ഹാജരാകണമെന്നാവശ്യെപ്പട്ട് കോടതി പെൺകുട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും പെൺകുട്ടി ഹാജരായിരുന്നില്ല.
ൈക്രംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.