വാഷിംഗ്ടണ്‍: യുഎസിലെ വിസ്കോണ്‍സിൻ സംസ്ഥാനത്ത് ചെറുവിമാനം അപകടത്തിൽപ്പെട്ട് ആറു പേർ മരിച്ചു. പ്രദേശിക സമയം ശനിയാഴ്ച പുലർച്ചെ 3.21ന് വിസ്കോണ്‍സിലെ ഫിലിപ്സിലാണ് വിമാനം തകർന്നുവീണത്. ചിക്കാഗോയിൽ നിന്ന് കാനഡയിൽ പോകുന്നതിനിടെ ആയിരുന്നു അപകടം.
വിമാനം തകർന്നു വീഴാനുള്ള കാരണം അറിവായിട്ടില്ല. പ്രദേശത്തെ കാലാവസ്ഥയെ കുറിച്ച് നാഷണൽ ട്രാൻപോർട്ടേഷൻ സേഫ്റ്റി ബോർഡ്(എൻടിഎസ്ബി) അന്വേഷിക്കുന്നുണ്ട്.