ജനനേന്ദ്രിയം മുറിച്ച കേസില്‍ നുണപരിശോധനയില്ല

0
71

തിരുവവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ യുവതിക്ക് നുണപരിശോധനയില്ല. നുണപരിശോധനയില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി ഹാജരാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പോക്‌സോ കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇനി കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നാൽ കേസ് തള്ളുമെന്ന് കോടതി യുവതിയോട് മുന്നറിയിപ്പ് നൽകി. യുവതിയുടെ അനുമതിയില്ലാതെ കേസില്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതിക്ക് സാധിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു.