ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

0
97

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എസ്റ്റേറ്റിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേശിനെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറു വര്ഷടമായി എസ്റ്റേറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു ദിനേശ്.
ജയലളിതയുടെ നിര്യാണത്തിന് പിന്നാലെ കോടനാട് എസ്റ്റേറ്റിലെ ബംഗ്ലാവിൽ കവര്ച്ചു നടന്നിരുന്നു. കവർച്ചക്ക് പിന്നിൽ കേരളത്തിൽ നിന്നുള്ളവരെയാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചാ കേസിലെ പ്രതി കനകരാജ് വാഹനാപകടത്തിൽ മരിച്ചിരുന്നു. മറ്റൊരു പ്രതിയായ സയേെന്റ ഭാര്യയും മകനും വാഹനാപകടത്തിലും മരിച്ചു. കേസിൽ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേരാണ് കവര്ച്ചാത സംഘത്തിലുള്ളതെന്നാണ് പൊലീസ് കണ്ടെത്തൽ.