കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പിടിയലായ സുനിൽ കുമാർ ജയിലിൽ നിന്ന് നടനും സംവിധായകനുമായ നാദിർഷയെ ഫോണിൽ വിളിച്ചത് മൂന്ന് തവണ. ഇത് സംബന്ധിച്ച് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്. അതിൽ ഒരു കോൾ 8 മിനിറ്റ് നീണ്ട് നിൽക്കുന്നതായിരുന്നു എന്നും റിപ്പോർട്ട്.
ജയിലില്‍ വച്ച് പള്‍സര്‍ സുനി ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. നാദിര്‍ഷ പള്‍സറിന്റെ ഡോകോമോ നമ്പറിലേക്കും വിളിച്ചു. പള്‍സര്‍ ജയിലില്‍ കിടന്നപ്പോഴാണ് നാദിര്‍ഷ വിളിച്ചത്. പള്‍സര്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന ഫാന്‍സി നമ്പരുകളില്‍ ഒന്ന് നാദിര്‍ഷയുടേതെന്നും വ്യക്തമായിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള കോളുകളാണ് പരിശോധിച്ചത്.
അതേസമയം, ദിലീപും നാദിര്‍ഷായും നല്കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.