തനിക്കെതിരെ നടപടിയെടുത്തവര്‍ക്ക് ശക്തമായ മറുപടിയുമായി ശ്രേഷ്ഠ

0
75

ലക്‌നൗ: ബിജെപി നേതാവിന്റെ നിയമവിരുദ്ധതയ്‌ക്കെതിരെ പ്രതികരിച്ചതിന് സ്ഥലംമാറ്റം ലഭിച്ച പോലീസ് ഉദ്യോഗസ്ഥ മറുപടിയുമായി രംഗത്തെത്തി. നേപ്പാള്‍ അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഓര്‍ഡര്‍ ലഭിച്ചെന്ന് അവര്‍ സ്ഥിരീകരിച്ചു. സുഹൃത്തുക്കള്‍ നിരാശപ്പെടേണ്ടതില്ല. താന്‍ സന്തോഷവതിയാണ്. എന്റെ നല്ല ജോലിക്ക് ലഭിച്ച റിവാര്‍ഡ് ആയി ഇതിനെ കണക്കാക്കുന്നെന്നും പോലീസ് ഉദ്യോഗസ്ഥ ശ്രേഷ്ത താക്കൂര്‍ പറഞ്ഞു. ബിജെപി നേതാവ് രേഖകളില്ലാതെ വണ്ടിയോടിച്ചതിനെ തുടര്‍ന്ന് ശ്രേഷ്ത നടപടിയെടുത്തിരുന്നു. താന്‍ ബിജെപി നേതാവാണെന്ന് ഭീഷണിക്കും പോലീസ് ഉദ്യോഗസ്ഥ വഴങ്ങിയില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം എഴുതിവാങ്ങിയാല്‍ താന്‍ വാഹനം വിടാമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പതിനൊന്ന് എംഎല്‍എമാരുടെയും എംപിയുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പ്രാദേശിക നേതൃത്വം ശക്തമായ സമ്മര്‍ദ്ദം ചെലുത്തയതോടെ ശ്രേഷ്തയെ സ്ഥലമാറ്റാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.