നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന നല്കി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. എന്നാൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല. അറസ്റ്റ് അനിവാര്യമായ ഘട്ടത്തിൽ മാത്രമേ ഉണ്ടാകൂ. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ തിരുവനന്തപുരത്ത് വ്യക്തമാക്കി.
കേസിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നൽകിയില്ല. ഒരു കേസിൽ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്കരമാണെന്നും ഡിജിപി പറഞ്ഞു. പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു.