ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

0
75

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. . ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത് . പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചും ജയിലില്‍ നിന്നുള്ള ഫോണ്‍ കോളുകളെക്കുറിച്ചുമുള്ള മൊഴികളിലാണ് വൈരുദ്ധ്യം.

നടി ആക്രമിക്കപ്പെടുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നടിയ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വാഹനത്തിനുള്ളിലെ ഇരുട്ടിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. രണ്ടരമിനിറ്റോളം നീളുന്ന ദൃശ്യങ്ങളാണ് പൊലീസിന്റെ കൈവശമുള്ളതെന്നും,തേങ്ങി കരയുന്നതിന്റെ അവ്യക്തമായ ശബ്ദങ്ങളും ദൃശ്യത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളിൽ സൂചിപ്പിക്കുന്നു. അതേസമയം, ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.