ദിലീപ്, നാദിര്‍ഷ, കാവ്യ, അമ്മ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും

0
246

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. നടന്‍മാരായ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, നടി കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, എന്നിവരെയാണ് ചോദ്യം ചെയ്യുക.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചോദ്യ ചെയ്യല്‍ എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്വേഷണസംഘത്തിന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആറു പേരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

ദിലീപും നാദിര്‍ഷായും നേരത്തെ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.