ദിലീപ്, നാദിർഷ,കാവ്യാ മാധവന്റെ അമ്മ എന്നിവർ ഹാജരാകാൻ നിർദ്ദേശം

0
148

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ്, നാദിർഷ, നടി കാവ്യാ മാധവന്റെ അമ്മ എന്നിവരോട് ഇന്ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാൻ നിർദേശം. ഉച്ചകഴിഞ്ഞു മൂന്നിനാണ് ഇവർ ഹാജരാവേണ്ടത്. വക്കീലിനെ കൂട്ടാതെ ഇവിടെയെത്താനാണ് പൊലീസിന്റെ നിർദേശം. പൊലീസിന്റെ ഇപ്പോഴത്തെ ഇടപെടൽ നിർണായകമാണെന്നിരിക്കെ കേസിൽ പുതിയ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

സുനിൽകുമാർ കൈമാറിയ മെമ്മറി കാർഡിനു വേണ്ടിയായിരുന്നു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. മൂന്നു മെമ്മറി കാർഡുകളിൽ ഒന്നാണ് കാവ്യയുടെ അമ്മയ്ക്കു കൈമാറിയതെന്നു സുനിൽകുമാർ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴയിൽ വച്ചാണ് ഇവ കോപ്പി ചെയ്തത്. ബാക്കി രണ്ടെണ്ണത്തിൽ ഒന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.