ദൃശ്യങ്ങൾ ചിത്രികരിച്ചിരിക്കുന്നത് സെൽഫി മോഡിൽ; ഫ്രെയ്മിൽ നടിയും സുനിലും മാത്രം

0
496

നടിയുടെ വസ്ത്രത്തില്‍ ഉണ്ടായിരുന്നത് പള്‍സര്‍ സുനിയുടെ സ്രവങ്ങള്‍ 

നടിയെ അക്രമിക്കുന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പൊലീസിന് ലഭിച്ചു. നടി വീഡിയോയിൽ മുഴുവൻ സമയം ഭയത്തിലാണ്. സുനിൽകുമാറിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. നടിയെ അക്രമിച്ച് അപകീർത്തികരമായി ചിത്രീകരിച്ച വീഡിയോയിൽ ഒന്നാം പ്രതി സുനിയും പതിഞ്ഞിട്ടുണ്ട്. അതിനിടെ അന്ന് നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ വസ്ത്രത്തില്‍ ഉണ്ടായിരുന്നത് പള്‍സറിന്റെ ഡി.എന്‍.എ തന്നെയെന്നു തെളിഞ്ഞിട്ടുണ്ട്.
വീഡിയോ തുടങ്ങുമ്‌ബോൾ സെൽഫി മോഡിലാണ് ക്യാമറ പ്രവർത്തിപ്പിച്ചിരിക്കുന്നത്. അതിൽ പിൻ സീറ്റിൽ നടിയുടെ വലതു ഭാഗത്തായി സുനിൽ ഇരിക്കുന്നതു കാണാം. ‘ക്വട്ടേഷനാണ്, പറയുന്നതു അതുപോലെ കേൾക്കുക.’ എന്നു സുനിൽ പറയുന്നത് വീഡിയോയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കാർ ഓടിക്കുന്നയാളോട് ഇതിനിടയിൽ സുനിൽ കയർക്കുന്നു ‘നേരെ നോക്കി വണ്ടി ഓടിക്കാൻ’ പറയുന്നു. റിയർ ഗ്ലാസിലൂടെ പിന്നിൽ നടക്കുന്നത് ശ്രദ്ധിക്കുന്നതിനാലാണ് വണ്ടിയുടെ ദിശ പലപ്പോഴും തെറ്റുന്നത്. ഇത് വീഡിയോയിൽ വ്യക്തമാണ്.
യാത്രയ്ക്കിടയിൽ ഹൈവെ പൊലീസിനെ കാണുന്നു. അപ്പോൾ സുനിൽ അതിക്രമം നിർത്തുന്നു. പൊലീസിൽ നിന്നും അകന്നതോടെ വീണ്ടും സുനിൽ ബ്ലാക്ക് മെയിലിങ്ങിനാവശ്യമായ ദൃശ്യങ്ങൾക്കായി അതിക്രമം തുടരുന്നു. ഈ ഫ്രെയ്മിൽ നടിയും സുനിലും വ്യക്തമാണ്. ക്യാമറ ഓഫാക്കുന്നതോടെയാണ് ദൃശ്യങ്ങൾ അവസാനിക്കുന്നത് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.പിന്നീട് ദൃശ്യങ്ങൾ പതിഞ്ഞോ എന്നറിയാൻ സുനിലും കൂട്ടരും മൊബൈൽ ക്യാമറ പരിശോധിക്കുന്നതും അബദ്ധത്തിൽ ഇതേ മൊബൈലിൽ പതിഞ്ഞിട്ടുണ്ട്. അതും പൊലീസിനു ലഭിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ നടിയുടെ വസ്ത്രത്തിന്റെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. ആക്രമണമുണ്ടായ സമയത്ത് നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് പൾസർ സുനി എന്ന സുനിൽകുമാറിന്റെ ഡി.എൻ.എയാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്ന പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവ ദിവസം നടി ധരിച്ചിരുന്നത് ഒരു ഫാൻസി ടൈപ്പ് വസ്ത്രമാണ്. വസ്ത്രത്തിന്റെ വലത് ഭാഗത്ത് നിന്നാണ് സുനിയുടെ ശരീര സ്രവങ്ങൾ ലഭിച്ചത്. നടിയെ ക്രൂരമായി ആക്രമിച്ചത് പൾസർ സുനിതന്നെയാണെന്ന് തെളിയിക്കുന്നതാണ് ഈ ഫൊറൻസിക് റിപ്പോർട്ട്. ഇതോടുകൂടി കേസിൽ സുനി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതായി നിയമവിദഗ്ദർ അഭിപ്രായപ്പെട്ടു.