ദേ​ശീ​യ അ​ത്‌ല​റ്റി​ക് താ​രം ജോ​ഷ്ന ജോ​സ​ഫ് അന്തരിച്ചു

0
83

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ട​ൽ​തീ​ര​ത്ത് കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദേ​ശീ​യ അ​ത്‌ല​റ്റി​ക് താ​രം പി.​ജെ. ജോ​ഷ്ന ജോ​സ​ഫ് (30) മ​രി​ച്ചു. കോ​ട്ട​പ്പു​റം പാ​ല​പ്പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ​യും ബേ​ബി​യു​ടെ​യും ഇ​ള​യ മ​ക​നും ബ​ധി​ര​നും മൂ​ക​നു​മാ​യ ജോ​ഷ്ന ഇ​ന്നു ​പുലർച്ചെ ആറോടെയാണ് മരിച്ചത്.

ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് തൃ​പ്ര​യാ​ർ സ്നേ​ഹ​ത്തീ​രം ക​ട​പ്പു​റ​ത്ത് കൂ​ട്ടു​കാ​രോ​ടൊ​ത്ത് ക​ട​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ തി​ര​മാ​ല​ക​ളി​ൽ ഡൈ​വ് ചെ​യ്യു​ന്പോ​ൾ മ​ണ​ത്തി​ട്ട​യി​ൽ ത​ല​യി​ടി​ച്ചു​വീ​ണ് ക​ഴു​ത്തി​ന്‍റെ എ​ല്ല് ഒ​ടി​ഞ്ഞ് തൃ​ശൂ​ർ വെ​സ്റ്റ് ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജോ​ഷ്ന. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്​മാ​ർ​ട്ട​ത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സം​സ്ഥാ​ന, ദേ​ശീ​യ ​ത​ല​ത്തി​ൽ ഒ​ന്പ​ത് സ്വ​ർ​ണം ഉൾപ്പടെ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ് ജോഷ്ന. ഭാ​ര്യ സെ​റ്റ്സി​ന. രണ്ടു വയസുകാരി ജുവൽ മകളാണ്.