കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷ എഡിജിപി ടോമിന് ജെ തച്ചങ്കരിയെ കണ്ടിരുന്നു എന്ന് ടിപി സെന്‍കുമാര്‍.ഒരു സ്വകാര്യ ചാനലിന് നൽകിയ പരിപാടിയിലാണ് സെൻകുമാർ ഇങ്ങനെ വ്യക്തമാക്കിയത് . 26ന് രാത്രിയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ചയെന്നും സെൻകുമാർ പറയുന്നു. ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
തച്ചങ്കരിയുടേയും നാദിര്‍ഷായുടേയും കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണ തലവനായ ഐജി ദിനേശ് കശ്യപിനെ താന്‍ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഐജി ദിനേന്ദ്രകശ്യപിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരും എന്നാണ് താന്‍ കരുതുന്നതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Home Uncategorized നടിയെ ആക്രമിച്ച സംഭവം: നാദിര്‍ഷയും തങ്കച്ചരിയും കൂടിക്കാഴ്ച നടത്തിയെന്ന് സെന്‍കുമാര്‍