നഴ്സുമാരുടെ സമരം :  ചർച്ച നാളെ , യു.എൻ .എ നിലപാട് കാണാം..

0
92

സമര രംഗത്തുള്ള സ്വകാര്യ ആശുപത്രി നഴ്‌സുമാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ചർച്ച നാളെ നടക്കും. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ ചേമ്പറിൽ വൈകീട്ട് നാലിനാണ് ചർച്ച നടക്കുകയെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. ചർച്ചയിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ല എന്ന് യു.എൻ.എ പ്രസിഡന്റ് ജാസ്മിൻ ഷാ വ്യകതമാക്കി. കുറഞ്ഞ വേതനം 20000 രൂപ ആക്കാതെ സമരത്തിൽ നിന്നും പിൻവാങ്ങില്ല എന്നാണ് ജാസ്മിൻ ഷായുടെ നിലപാട്. മന്ത്രി കെ.ടി.ജലീൽ ഉൾപ്പടെയുള്ളവർ സമരത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ട സാഹചര്യത്തിൽ സർക്കാർ അനുകൂല നിലപ്പാട് സ്വീകരിക്കും എന്നാണ് യു.എൻ.എയുടെ പ്രതീക്ഷ. യു.എൻ.എയുടെ ചർച്ചയിലെ നിലപാട് വ്യക്തമാക്കുന്ന വീഡിയോ കാണാം…