പള്‍സര്‍ നാദിര്‍ഷയെ വിളിച്ചത് 3 തവണ; ജിന്‍സന്റെ മൊഴി

0
99

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ പിടിയലായ പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ മൂന്ന് തവണ ഫോണില്‍ വിളിച്ചെന്ന് ജിന്‍സന്റെ രഹസ്യമൊഴി.

മൂന്ന് ദിവസം തുടര്‍ച്ചയായി നാദിര്‍ഷയെയും അപ്പുണ്ണിയേയും വിളിച്ചു. ‘ലക്ഷ്യ’യില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സണ്‍ പറഞ്ഞു. ദിലീപിനും നാദിര്‍ഷക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ, അപ്പുണ്ണി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് ജിന്‍സന്റെ മൊഴിയിലുണ്ട്.

കേസില്‍ മുഖ്യപ്രതിയായ സുനി, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഈ കണ്ടെത്തല്‍.

ജയിലില്‍ വച്ച് പള്‍സര്‍ സുനി ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നാദിര്‍ഷ പള്‍സറിന്റെ ഡോകോമോ നമ്പറിലേക്കു വിളിച്ചിരുന്നു. പള്‍സര്‍ ജയിലില്‍ കിടന്നപ്പോഴാണ് നാദിര്‍ഷ വിളിച്ചത്. പള്‍സര്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന ഫാന്‍സി നമ്പരുകളില്‍ ഒന്ന് നാദിര്‍ഷയുടേതെന്നും വ്യക്തമായിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള കോളുകളാണ് പരിശോധിച്ചത്.

അതേസമയം, ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും.