പുൽവാമയിലെ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

0
86

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരനില്‍ നിന്ന് തോക്കും ആയുധങ്ങളും പിടിച്ചെടുത്തു. മേഖലയില്‍ ഭീകരവാദികള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.

ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുല്‍വാമയിലെ ബാംമ്‌നയിലാണ് ആക്രമം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.