കായംകുളം: കായംകുളം പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളെ കാണാനില്ല. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ് (41 ) ആണ് മരിച്ചത്.
അനിക്കുട്ടനെയാണ് കാണാതായത്. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.