പ്രകൃതിവാതക പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ചു: എട്ടു മരണം

0
113

ബെയ്ജിംഗ്: പ്രകൃതിവാതക പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ചു ചൈനയിൽ എട്ട് പേർ മരിച്ചു. 35 പേർക്കു പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിഷോ പ്രവിശ്യയിൽ ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദേശത്ത് ശക്തമായ മഴയെ തുടർന്നു മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിലിൽ പൈപ്പുകൾ കേടുകൾ സംഭവിച്ചതായിരിക്കാം അപകടത്തിനു കാരണമെന്നു ചൈന നാഷണൽ പെട്രോളിയം കോർപറേഷൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.