പള്ളിക്കു സമീപം വെടിവെപ്പ്​, നിരവധിപേര്‍ക്ക് ​പരിക്ക്

0
92

അവിഗ്‌നോണ്‍ (ഫ്രാന്‍സ്): തെക്കൻ ഫ്രാൻസിലെ അവിഗ്നോൺ സിറ്റിയിൽ മുസ്ലീം പള്ളിക്ക്​ സീപമുണ്ടായ ​െവടി​െവപ്പിൽ എട്ടു പേർക്ക്​ പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30നാണ് സംഭവം. രണ്ട് തോക്കുധാരികള്‍ പള്ളിക്ക് സമീപത്തെത്തി വെടിവെക്കുകയായിരുന്നെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദ ആക്രമണ സാധ്യത പൊലിസ് തള്ളി. എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളാകാം ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലിസ് നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫ്രാന്‍സിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റിയ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം.