വിവാഹസംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടു: 7 മരണം

0
76

പുണെ ∙ മഹാരാഷ്ട്രയിലെ പുണെയിൽ വിവാഹ സംഘം സഞ്ചരിച്ച മിനിബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. ഒൻപതു പേർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ നഗരത്തിലെ ലോനികന്ദിലാണ് സംഭവം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടിവെള്ളവുമായി പോകുന്ന ടാങ്കര്‍ ലോറിയില്‍ ബസിടിക്കുകയായിരുന്നു.പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.