ശശി തരൂർ ആൺ വേശ്യ: സുബ്രഹ്മണ്യന്‍ സ്വാമി

0
117

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ആണ്‍വേശ്യയെന്ന് വിശേഷിപ്പിച്ച്‌ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജിഎസ്ടിയെ നിര്‍വചിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് സ്വാമി തരൂരിനെ അധിക്ഷേപിച്ചത്. ‘ജി.എസ്.ടി= ഗിഗോലോ (ആണ്‍വേശ്യ) ശശി തരൂര്‍’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. നേരത്തെ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി തരൂരിനെതിരെ രംഗത്തുവന്നിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ, എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.