റിയാദ്: ബുറൈദ സുല്‍ത്താനയില്‍ മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റ് മുറി സ്വദേശി വാഹനമിടിച്ച് മരണപെട്ടു. സുല്‍ത്താനയില്‍ ബൂഫിയ ജോലി ചെയ്യുന്ന കുറുമഞ്ചെരി സുബൈര്‍(44) ആണ് മരണപെട്ടത്. ജോലി സ്ഥലത്തിനടുത്തുളള പാണ്ട സൂപര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങള് വാങ്ങി റോഡ് മുറിച്ച് കടക്കവെ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ചു വന്ന സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
20 വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന സുബൈര്‍ അവസാനമായി നാട്ടില്‍ പോയി വന്നത് ഇക്കഴിഞ രണ്ടാം പെരുന്നാള്‍ ദിനത്തിലാണ്. കുടുംബം നേരത്തെ ബുറൈദയിലുണ്ടായിരുന്നു. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ കുടുംബത്തെ നാട്ടില്‍ നിര്‍ത്തുകയായിരുന്നു. അബ്ദുള്ളയാണ് പിതാവ്. മാതാവ്: ഹാജറുമ്മ. ഭാര്യ: സുമയ്യ, മക്കള്‍, ശിഫാന (15), റിഫ(9), ഷാദി(6), സഹോദരങ്ങള്‍: ഷൗക്കത്ത്, ഷറഫുദ്ധീന്‍, മുസ്തഫ, ഫത്താഹ്, ഹുദൈഫ (എല്ലാവരും ബുറൈദയില്‍). ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോകുമെന്ന് സഹോദരങ്ങള്‍ അറിയിച്ചു.