അചൽ കുമാർ ജ്യോതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

0
108

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അചൽ കുമാർ ജ്യോതിയെ കേന്ദ്രസർക്കാർ നിയമിച്ചു. ജൂലൈ ആറിന് അചൽ കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദി വിരമിച്ച ഒഴിവിലാണ് ജ്യോതിയുടെ നിയമനം. 2015 ഏപ്രിൽ 19നാണ് സെയ്ദി രാജ്യത്തിന്റെ് 20മത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായത്.
ഗുജറാത്ത് മുൻ ചീഫ് സെക്രട്ടറിയായ അചൽ കുമാറിനെ 2015 മേയ് ഏഴിനാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്. 1999-2004 വരെ ഗുജറാത്തിലെ കാണ്ട് ല പോർട്ട് ട്രസ്റ്റ് ചെയർമാൻ, സർദാർ സരോവർ നർമദ നിഗം ലിമിറ്റഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1975 സിവിൽ സർവീസ് ബാച്ചുകാരനായ അചൽ കുമാർ 2013 ജനുവരിയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
64കാരനായ അചൽ കുമാറിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിൽ ഒരു വർഷം തുടരാം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിൽ 65 വയസ് വരെയോ ആറു വർഷമോ ഇതിൽ ആദ്യം ഏതാണോ അതാണ് കാലപരിധി.