ഉണ്ടോ സഖീ ഒരു കുല മുന്തിരിയുടെ ശബ്ദം നിലച്ചു

0
1424

‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയർന്ന മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ഷർവാണി (65) അന്തരിച്ചു. രോഗ ബാധിനായ അദ്ദേഹം ചെറിയകുമ്പളത്തെ കൂടക്കടവത്തു വീട്ടിൽ വിശ്രമത്തിലായിരുന്നു. മത പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ്.

നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഗായകനാണ് ഹമീദ് ഷർവാണി . സഹോദരൻ റഹീം കുറ്റ്യാടിയുടെ വരികൾക്ക് ശബ്ദം നൽകി ജനഹൃദയങ്ങൾ കീഴടക്കിയ ഹമീദ് ഷർവാണി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 1975 ൽ മികച്ച ശബ്ദത്തിനുള്ള എം.ഇ.എസ് സ്വർണ മെഡൽ ലഭിച്ചു.കുറ്റ്യാടിയിൽ ആസാദ് കലാമന്ദിർ രൂപീകരിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഖബറടക്കം വൈകീട്ട് 4ന് കുറ്റ്യാടി ജുമാ മസ്ജിദിൽ.

മക്കൾ:ഷമീർ ഷർവാനി, ഷബ്‌ന മരുമക്കൾ : സബീദ തൂണേരി, സാജിദ്. സഹോദരങ്ങൾ: ഖദീജ വാഴക്കാട്, കുഞ്ഞിമറിയം, റഹീം കുറ്റ്യാടി, നഫീസ, മഹമൂദ് മാസ്റ്റർ, അബ്ദുൽ കരീം അബ്ദുല്ല, റുഖിയ്യ, അബ്ദുൽ ജലീൽ അബ്ദുല്ല, അബ്ദുൽ മജീദ് അബ്ദുല്ല, ഷരീഫ, നൂറുദ്ദീൻ, പരേതനായ എം സൈനുദ്ദീൻ മാസ്റ്റർ എന്നിവർ സഹോദരങ്ങളാണ്.

‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഗാനം കേള്‍ക്കാം …..