എട്ടുകോടിയുടെ പദ്ധതിയിൽ മോദിയുടെ ചായ സ്റ്റേഷൻ വിനോദ സഞ്ചാര കേന്ദ്രമാകുന്നു

0
96

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായ വിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാകുന്നു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഈ ചായക്കടയാണ് വിനോദ സഞ്ചാരകേന്ദ്രമാക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയാണ് ഈ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് അറിയിച്ചത്.

കഴിഞ്ഞ ബജറ്റിൽ മോദി ചായ വിറ്റിരുന്നു എന്നുപറയുന്ന റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ എട്ടു കോടി രൂപയാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ അനുവദിച്ചിരുന്നത്. അധികാര ദുർവിനിയോഗത്തിന്റെ പേരിലാണ് അന്ന് എട്ടു കോടി അനുവദിച്ചിരുന്നതെന്നു അന്ന് ആരോപണത്തെ ഉയർന്നിരുന്നു. വഡനഗര്‍-മൊധേര-പത്താന്‍ എന്നീ പ്രദേശങ്ങളെ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയമാണ് അന്ന് പണം അനുവദിച്ചത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനിലെ ചെറിയ ചായക്കടയുടെ രൂപം അതേപടി നിലനിര്‍ത്തിയാകും പുതിയ പദ്ധതി രൂപീകരിക്കുക. എന്നാൽ ഒപ്പം നവീനസംവിധാനങ്ങളും കൂട്ടിച്ചേര്‍ത്തായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും മന്ത്രി പറഞ്ഞു.
മോദിയുടെ ജന്മനാടായ വഡനഗറിലെ റെയില്‍വേ സ്റ്റേഷനിലാണ് ഈ ചായക്കടയുള്ളത്. അഹമ്മദാബാദില്‍ നിന്ന് 95 കിലോമീറ്റര്‍ ദൂരെ മെഹ്‌സാനെ ജില്ലയിലെയാണ് ചെറിയ സ്ഥലമാണ് വഡനഗര്‍.

വഡനഗറിലെ റെയില്‍വെ സ്റ്റേഷനില്‍ മോദിയുടെ പിതാവ് ദാമോദര്‍ ദാസ് കട നടത്തിയിരുന്നുവെന്നും ഈ കടയില്‍ നിന്ന് തീവണ്ടിയാത്രകാര്‍ക്ക് താന്‍ ചായ വിറ്റിരുന്നുവെന്നുമുള്ള പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലെടെയാണ് ഈ സ്റ്റേഷന്‍ ശ്രദ്ധിക്കപ്പെടുന്നത്.