കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ നിരക്ക് കൂട്ടി

0
87

കെ എസ് ആര്‍ ടി സി സീറ്റ് റിസര്‍വേഷന്‍ ടോക്കന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചു. അഞ്ചു രൂപയില്‍ നിന്നും പത്തുരൂപയായാണു വര്‍ദ്ധനവ്. രണ്ടുരൂപ ആയിരുന്ന ടോക്കണ്‍ നിരക്ക് അഞ്ചുരൂപയാക്കിയിരുന്നു. ഇതില്‍ നിന്നുമാണ് പത്തുരൂപയിലേക്ക് നിരക്ക് ഉയര്‍ത്തിയത്.

ദീര്‍ഘദൂര ബസുകളിലാണ് സീറ്റ് റിസര്‍വേഷന്‍ ടോക്കണ്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ക്ക് ടോക്കണ്‍ നല്‍കും. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സംവിധാനവും ഇതുതന്നെയാണ്.

തിരക്കുള്ള ദിവസങ്ങളില്‍ 1,500 മുതല്‍ 3,500 വരെ കൂപ്പണുകളാണ് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ഒരു ദിവസം വില്‍ക്കുന്നത്.
7,500 രൂപ മുതല്‍ 17,500 രൂപവരെയാണ് ഒരു ദിവസത്തെ വരുമാനം. ഓപ്പറേറ്റിങ് സെന്ററുകള്‍ ഉള്‍പ്പെടെ 93 ഡിപ്പോകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. 26,77,159 പേരാണ് ഒരു ദിവസം കെഎസ്ആര്‍ടിസിയില്‍ യാത്രചെയ്യുന്നത്.