കെഎസ്ആർടിസിക്ക് 130 കോടി അനുവദിച്ചു, നാളെ പണം നല്‍കുമെന്ന് ഐസക് 

0
115

ജീവനക്കാർക്കു ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിക്ക് സർക്കാർ 130 കോടി രൂപ അനുവദിച്ചു.ചൊവ്വാഴ്ച തന്നെ പണം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എല്ലാ മാസവും നൽകുന്ന 30 കോടിക്കു പുറമേയാണിത്. പെന്‍ഷന്‍ വിതരണം തടസപെട്ടതിനാല്‍ ചികിത്സയ്ക്കായി  പണം ഇല്ലാതെ വിഷമിക്കുന്ന മുന്ജീവനക്കാരന്റെ വാർത്തയെത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

ഒരു മാസത്തെ പെൻഷനും ശമ്പളവും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വിതരണം ചെയ്യുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ പെൻഷൻകാർ ചീഫ് ഓഫീസിനു മുമ്പിൽ അനിശ്ചിതകാല ധർണ തുടങ്ങിയിരുന്നു. നാലുമാസത്തെ പെൻഷ·നാണു കുടിശികയുള്ളത്.

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രശ്‌നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്നു തോമസ് ഐസക് നേരത്തെ ഉറപ്പു നൽകിയിരുന്നു. അതിനുശേഷം ശമ്പളവും പെൻഷനും കൃത്യമായി നൽകും. പെൻഷൻ മുടങ്ങുന്നതുമൂലം പെൻഷൻകാർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുളള റിപ്പോർട്ടുകളോടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.