ജിഷ്ണുവിന്റെ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡിവൈ.എസ്.പി: ആരോപണവുമായി കുടുംബം

0
88

വളയം: തൃശൂർ പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ് വ്യാജമായി സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനാണെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.

ഡിവൈഎസ്പിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ പേരില്‍ കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് ജിഷ്ണുവിന്റെ കയ്യക്ഷരത്തിലുള്ളതായിരുന്നില്ല എന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് ഡിവൈഎസ്പി ബിജു. കെ. സ്റ്റീഫനെതിരെ ആരോപണവുമായി ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്തെത്തിയത്. ഡിവൈഎസ്പിയെ ചോദ്യം ചെയ്താല്‍ ഗൂഢാലോചന പുറത്തുവരുമെന്നും മഹിജ പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി ബിജു.കെ സ്റ്റീഫന്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്നു