ചരക്ക്-സേവന നികുതി നിലവില്‍ വന്നതോടെ കോഴിയിറച്ചിക്കുണ്ടായിരുന്ന 14.5 ശതമാനം നികുതി ഇല്ലാതായി. കൂടാതെ 12 ശതമാനം നികുതിയാണ് സോപ്പിനും ടൂത്ത് പേസ്റ്റിനും കുറഞ്ഞത്.
എന്നാല്‍ നികുതി ഇത്രയും ഇല്ലാതായിട്ടും ഇവയ്ക്കൊന്നും വിലകുറയാത്തതെന്തുകൊണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചോദിക്കുന്നു. ജി.എസ്.ടി.യുടെ പേരിലുള്ള കണ്കെട്ടുവിദ്യയാണിതെന്നും മന്ത്രി പറയുന്നു.
ജി.എസ്.ടി. വരുന്നതിനുമുമ്പും ഒരു ഉത്പന്നത്തില്‍ വാറ്റ് നികുതിക്കു പുറമെ പലതരം നികുതികളും സെസും ഉണ്ടായിരുന്നു. ബില്ലില്‍ വാറ്റ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഉപഭോക്താവ് അതിനെക്കുറിച്ചു മാത്രമേ അറിഞ്ഞിട്ടുമുള്ളൂ. ഇതിനെല്ലാം പകരമായിരുന്നു ജി.എസ്.ടി.
85 ശതമാനം ചരക്കുകള്‍ക്കും ജി.എസ്.ടി നിരക്ക് കുറവായിരുന്നു. എ്നാല്‍ മുമ്പുള്ള നികുതികളെല്ലാം ഒരുമിച്ചെടുക്കുമ്പോള്‍ ഇതു മറച്ചുവെച്ച് വാറ്റിനെക്കാള്‍ കൂടുതല്‍ ജി.എസ്.ടി. ചിത്രീകരിച്ച് ഉത്പന്നങ്ങളുടെ വിലകൂട്ടാനാണ് വ്യപാരികള്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ ഇതേക്കുറിച്ച് ബോധവത്കരിക്കാനാണ് വാണിജ്യനികുതിവകുപ്പ് 100 ഉത്പന്നങ്ങളുടെ നികുതി താരതമ്യപ്പട്ടിക പുറത്തിറക്കുന്നത്.