ടി.പി വധ ഗൂഢാലോചന: സെൻകുമാറിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത് -കെ.കെ. രമ

0
92

ടി.പി. ചന്ദ്രശേഖരൻ വധ ഗൂഢാലോചന സംബന്ധിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ളതാണെന്ന് ടി.പിയുടെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ. രമ  . ടി.പി വധത്തിൽ ഗൂഢാലോചന നടന്നുവെന്നും അതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഇതേക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തതെന്നും സർവിസിൽനിന്ന് വിരമിച്ചശേഷം സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു.
ഉന്നത ഗൂഢാലോചന നടന്നുവെന്ന് നേരേത്തെ ഉന്നയിച്ചതാണ്. പൊലീസ് മേധാവി തന്നെ ഇക്കാര്യം ശരിവെക്കുകയാണിപ്പോൾ. വ്യക്തമായ ബോധ്യമില്ലാതെ ഇത്തരം അഭിപ്രായം പറയാൻ സെൻകുമാറിനെപ്പോലുള്ളവർ തയാറാവില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന നിയമപോരാട്ടത്തിന് ഇത്തരം വെളിപ്പെടുത്തൽ കൂടുതൽ കരുത്താകും. അധികാരത്തിൽനിന്ന് ഒഴിഞ്ഞ സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ തെളിവുകൾ കൈയിലുണ്ടെങ്കിൽ പുറത്തുപറയാൻ സെൻകുമാർ തയാറാകണമെന്നും രമ ആവശ്യപ്പെട്ടു.