തലശ്ശേരിയില്‍ സിപിഐ എം പ്രവര്‍ത്തകനെ വധിക്കാൻ ആര്‍എസ്എസ് ശ്രമം

0
107

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. ഓട്ടോഡ്രൈവറായ ശ്രീജന്‍ബാബു (43) വിനെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. തലക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ശ്രീജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പകല്‍ 2.40നാണ് സംഭവം. നായനാര്‍ റോഡ് ഓട്ടോസ്റ്റാന്‍ഡില്‍ വെച്ചാണ് വെട്ടിയത്. ഓട്ടോഡ്രൈവറും ദേശാഭിമാനി പത്രവിതരണ ഏജന്റുമായ ശ്രീജന്‍ബാബു എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യയുടെ ഭര്‍ത്താവാണ്.