ദിലീപിനെ ചോദ്യം ചെയ്തത് സെന്‍കുമാറിന്റെ അറിവോടെയെന്ന് സന്ധ്യ

0
102

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്തത് മുന്‍ ഡി.ജി.പി സെന്‍കുമാറിനെ അറിവോടെയെന്ന് എ.ഡി.ജി.പി ബി.സന്ധ്യ. അന്വേഷണ വിവരങ്ങള്‍ ഡി.ജി.പി സെന്‍കുമാറിനെ കൃത്യമായി അറിയിച്ചിരുന്നു. സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റക്കയച്ച കത്തിലാണ് സന്ധ്യ ഇക്കാര്യം വ്യക്തമാക്കുന്നത്.

ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയതും എല്ലാവരും ചേര്‍ന്നാണെന്നും സന്ധ്യ കത്തില്‍ വിശദമാക്കുന്നു. കത്ത് ലഭിച്ചുവെന്ന് ബെഹ്‌റ സ്ഥിരീകരിച്ചുവെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഡി.ജി.പി തയാറായില്ല.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം എ.ഡി.ജി.പി ബി.സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും നടപടികളും തെളിവുകളും കൂട്ടായി ആലോചിച്ച് വേണമെന്നും വ്യക്തമാക്കി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അന്വേഷണ സംഘത്തിന്റെ തലവനായ ഐജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡി.ജി.പി.യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.