നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ ഉറ്റ ബന്ധുവും, കാവ്യയുടെ അമ്മയും കുരുങ്ങും

0
5537

മനോജ്‌ 

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന തേടി പോലീസ് നടത്തിയ സമഗ്ര അന്വേഷണം ഫലപ്രാപ്തിയിലേക്ക്. അറസ്റ്റുകൾ ഒഴിച്ചു കൂടാനാകാത്ത കേസ് ആയാണ് നടി ആക്രമിക്കപ്പെട്ട സംഭവങ്ങളെ പോലീസ് നോക്കിക്കാണുന്നത്. കൂടുതൽ അറസ്റ്റുകൾ ഇന്നു ഉണ്ടായേക്കും എന്ന സൂചനയാണ് പോലീസ് നൽകുന്നത്. പക്ഷെ ആരൊക്കെ കുരുങ്ങും എന്ന കാര്യത്തിൽ പോലീസിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്.
ഗൂഡാലോചന കേസ് അന്വേഷണം പല വഴിക്ക് നീങ്ങിയതോടെ ത്രില്ലർ ആയ ഒരു സിനിമാക്കഥ വീക്ഷിക്കുന്ന അമ്പരപ്പ് ആണ് ഉന്നത പോലീസ് വൃത്തങ്ങളിൽ ഉള്ളത്. കേസിൽ ദിലീപ് നിരപരാധി എന്ന് ദിലീപ് ആണയിടുന്നുണ്ടെങ്കിലും ദിലീപിനും, നാദിർഷയ്ക്കും എതിരെ തെളിവുകൾ ശക്തമാണ്. ദിലീപിന്റെ ഒരു ഉറ്റ ബന്ധുവും, കാവ്യയുടെ അമ്മയുമാണ് ഈ കേസിൽ പുതുതായി കടന്നു വന്ന രണ്ടു താരങ്ങൾ.
ഗൂഡാലോചനയുടെ വൈപുല്യമാണ് ഇവരുടെ രണ്ടു പേരുടെയും വരവോടെ പോലീസിനു മുന്നിൽ അനാവൃതമായത്. അതുകൊണ്ട് തന്നെ അറസ്റ്റുകൾ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഈ കേസ് മാറിയിരിക്കുന്നു എന്നാണു പോലീസ് വിലയിരുത്തൽ. അങ്ങിനെയെങ്കിൽ കാവ്യയുടെ അമ്മയും ദിലീപിന്റെ ഉറ്റ ബന്ധുവും ഉടൻ അറസ്റ്റിൽ ആകാനുള്ള ഒരു സാധ്യത കൂടി ഒപ്പം തെളിഞ്ഞു വരുന്നു. കോടികളുടെ സ്വത്ത് തർക്കത്തിൽ ഒരു പ്രധാന കണ്ണിയായപ്പോൾ അവരെ വരുതിക്ക് നിർത്താനുള്ള ഒരു വഴിയാണ് ഈ ആക്രമണത്തെ പോലീസ് കാണുന്നത്.
ലോഹിതദാസ് കൊണ്ട് വന്ന പ്രമുഖ നടിയെയും പൾസർ സുനി ഈ വിധത്തിൽ തന്നെ ആക്രമിച്ചിരുന്നു. പക്ഷെ അവർ ആ കൃത്യം വെളിയിൽ പറയാതെ മൂടിവെച്ചു. ഈ നടിയുടെ കാര്യത്തിലും സംഭവം വെളിയിൽ വരില്ലാ എന്ന കാര്യത്തിൽ ആസൂത്രകർക്കും, സുനിക്കും ഉറപ്പുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് പി.ടി.തോമസിന്റെ ഇടപെടൽ ആണ് എല്ലാം പൊളിയാൻ കാരണമായത് എന്ന കാര്യത്തിൽ സിനിമാലോകത്തിനും, പോലീസിനും വ്യക്തമായിട്ടുണ്ട്.
പിടി തോമസ് വന്നതോടെ സുനി വെറും ഗുണ്ടയായും, നടിയ്ക്ക് നേരെ സുനി കാട്ടിയ ക്രൂരത അതേ രീതിയിൽ വെളിയിൽ വരുകയും ചെയ്തു. വിമൻ കളക്റ്റീവ് നടികൾ ചേർന്ന് രൂപീകരിച്ചതോടെ ഗൂഡാലോചനയുണ്ടെങ്കിൽ അത് വെളിയിൽ വരട്ടെ എന്ന് മുഖ്യമന്ത്രി കൂടി തീരുമാനിക്കുകയും തന്നെ വന്നു കണ്ട നടികളോട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെ പോലീസും രണ്ടും കൽപ്പിച്ച് ഇറങ്ങി. അതോടെ ദിലീപിനും, നാദിർഷയ്ക്കും അത് ശനിദശയായി മാറുകയും ചെയ്തു.
മുഖ്യപ്രതി പൾസർ സുനിയുടെ ജയിലിലെ കൂട്ടാളി ജിംസന്റെ മൊഴി ഈ കേസിൽ പോലീസ് അതിപ്രധാനമായാണ് വീക്ഷിക്കുന്നത്. ഈ മൊഴിയിൽ തന്നെ ദിലീപ് അടക്കമുള്ളവർ കുരുങ്ങാനുള്ള എല്ലാ സാധ്യതകളും പോലീസ് കാണുന്നു. ഈ മൊഴി പ്രാധാന്യത്തോടെ എടുത്തതോടെ മുഖ്യപ്രതി പൾസർ സുനിയുടെ നീക്കങ്ങൾ വളരെ വേഗത്തിൽ പോലീസിനു കൂട്ടിവായിക്കാൻ കഴിഞ്ഞിട്ടുണ്ട്.
13 മണിക്കൂർ നീണ്ട എഡിജിപി സന്ധ്യയുടെ ചോദ്യം ചെയ്യലിൽ പതറിപ്പോയ ദിലീപിന്റെയും, നാദിർഷായുടെ മൊഴികളും ഇവർക്കെതിരെയുള്ള സാക്ഷ്യപത്രമാകുന്നു. ദിലീപ് അറിയാതെ കാവ്യയുടെ അമ്മയും, ദിലീപിന്റെ ഉറ്റ ബന്ധുവും തമ്മിലുള്ള ഓപ്പറേഷൻ നടന്നുവോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അത്തരം ഒരു ഓപ്പറേഷൻ നടക്കുമ്പോൾ ദിലീപ് അറിയാതെയിരിക്കുമോ എന്ന ചോദ്യവും പോലീസിനു മുന്നാലെയുണ്ട്. ആര് കുടുങ്ങിയാലും ദിലീപ് ഈ കേസിൽ കുടുങ്ങരുത് എന്ന് ഇവർ മുൻ കരുതൽ എടുത്തുവോ അതോ ദിലീപ് തന്നെ ഇവരെ മുന്നിൽ വച്ച് കളിക്കുകയായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
നാദിർഷയ്ക്ക് ഈ കേസിലെ ബന്ധം അത് ദിലീപിനുള്ള ബന്ധമായി തന്നെ പോലീസ് കാണുകയും ചെയ്യുന്നു. പക്ഷെ നടി ആക്രമിക്കപ്പെട്ട കേസിൽ ഈ രണ്ടു ദിനങ്ങൾ നിർണ്ണായകമാവുകയാണ്. കാരണം കേരളാ പോലീസിനു ഈ കേസിൽ ഇനി പിന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. കൂടുതൽ അറസ്റ്റുകൾ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളാ പോലീസ് നേരിടുന്നത്. ഡിജിപി ലോകനാഥ് ബഹറ തന്നെ ഈ കേസ് ഉറ്റു നോക്കുകയാണ്. അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾക്കായി ഉന്നത പോലീസ് സംഘം തന്നെ ഒപ്പവുമുണ്ട്.