നഴ്സുമാരുടെ സമരം : ശമ്പള വര്‍ധനവില്‍ ഈ മാസം പത്തിന് മുന്‍പ് തീരുമാനം

0
90

സര്‍ക്കാര്‍ നിലപാട് അനുകൂലം എന്നു യു,.എന്‍.എ , 11ന് സെക്രട്ടേറിയേറ്റ് മാർച്ച് 
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വേതന വർദ്ധനവ് നടപ്പിലാക്കൽ സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേമായുള്ള .ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. സര്‍ക്കാര്‍ നിലപാട് അനുകൂലമാണെന്നും ശമ്പള വര്‍ധന ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും യു.എന്‍.എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ വ്യക്തമാക്കി. ഈ മാസം പതിനൊന്നിനു തീരുമാനിച്ച സെക്രട്ടേറിയേറ്റ് മാർച്ച്  ഉള്‍പ്പടെയുള്ള സമര പരിപാടികളില്‍ മാറ്റമില്ല.

പ്രശ്നത്തിൽ തീരുമാനം എത്രയും വേഗം കൈക്കൊള്ളുവാൻ ഉദ്ദേശിച്ചാണ് 20-നു ചേരുവാൻ നിശ്ചയിച്ചിരുന്ന യോഗം നേരത്തെയാക്കിയത് എന്നാണ് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സംഘടനാ പ്രതിനിധികളെയും നേരിൽ കേൾക്കും. ഇക്കാര്യത്തിലെ അഭിപ്രായം സംഘടനകൾക്ക് ജൂലൈ 10-ന് മുൻപ് നേരിൽ കണ്ട് ബോധ്യപ്പെടുത്താവുന്നതാണ്. മാനേജ്മെന്റ് പ്രതിനിധികളുടെ അഭിപ്രായം കൂടി പരിഗണിച്ച് തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുവാനും ഏറ്റവും കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ചട്ട പ്രകാരമുള്ള നടപടികൾ എടുക്കുന്നതിനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.