നോട്ട്മാറല്‍: സമയപരിധി പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി

0
83

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്രത്തേട് സുപ്രീം കോടതി. ഇതുമായി സംബന്ധിച്ചുള്ള മറുപടി അറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്.

ഒരാള്‍ ന്യായമായ രീതിയില്‍ സമ്പാദിച്ച പണം ഇല്ലാത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും, ചെയ്യാത്ത തെറ്റിന്റെ പേരില്‍ അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കാരണം ന്യായമാണെങ്കില്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കാത്ത ഒരാളെ അതില്‍ നിന്നും വിലക്കാന്‍ സാധിക്കില്ല. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതിനൊരു പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ പണം മാറ്റിവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. നോട്ട് നിരോധന വിജ്ഞാപനം മൂന്ന് വരി ഉത്തരവ് കൊണ്ട് റദ്ദാക്കാന്‍ പ്രേരിപ്പിക്കരുതെന്ന് സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.