പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി. നിലവറ തുറക്കണമെന്ന് സുപ്രീംകോടതി

0
142

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി. നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ബി.നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്.

ബി.നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മുറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ക്ഷേത്ര സുരക്ഷയ്ക്ക് പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദിവസേനയുള്ള വരവ് ചെലവ് കണക്കുകള്‍ നിയന്ത്രിക്കാന്‍ ഫിനാന്‍സ് കണ്‍ട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വജ്രാഭരണങ്ങള്‍ കാണാതായത് സംബന്ധിച്ച് സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അമിക്കസ്‌ക്യൂറിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.