പുള്ളിപ്പുലിയുടെ ജഡം വൈദ്യുതി ലൈനില്‍. തിങ്കളാഴ്ച രാവിലെയാണ് പുള്ളിപ്പുലിയുടെ ജഡം നിസാമാബാദിലെ കൃഷിയിടത്തിനു സമീപത്തുള്ള വൈദ്യുത ലൈനില്‍ കണ്ടെത്തിയത്. നാലു വയസ്സു പ്രായമുള്ള പുള്ളിപ്പുലിയാണിതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഗ്രാമവാസികള്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും, തുടര്‍ന്ന് പുലിയുടെ ജഡം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. മൃഗങ്ങളോ മനുഷ്യരോ ഇല്ലാത്ത ഈ പ്രദേശത്ത് പുലി എങ്ങനെ എത്തിയതെന്ന് അധികൃതരെ കുഴക്കുന്നു. വൈദ്യുത പോസ്റ്റിന്റെ സമീപത്ത് മറ്റു മരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അപകടം വരുമ്പോഴോ മറ്റേതെങ്കിലും മൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോഴോമാകാം പുലി വൈദ്യുത ലൈനില്‍ കയറിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വൈദ്യുത കമ്പിയില്‍ കടിച്ചതാകാം പുലി ചാകാന്‍ കാരണം എന്നും അവര്‍ വ്യക്തമാക്കുന്നു.
പുലികളെ നിരീക്ഷിക്കുന്നതിനായി കാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന് എന്‍.വി. പ്രസാദ് പറഞ്ഞു. സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ഈ പ്രദേശത്ത് ഇടയ്ക്ക് പുലിയിറങ്ങാറുണ്ട്.